കമ്മീഷന്‍റെ അധികാരങ്ങള്‍

ഞങ്ങളെക്കുറിച്ച്

2005-ലെ സി.പി.സി.ആര്‍. ആക്റ്റിലെ 14-ാം വകുപ്പ് പ്രകാരം ഏതെങ്കിലും വിഷയം അന്വേഷിക്കുമ്പോള്‍ കമ്മീഷന് 1908-ലെ സിവില്‍ നടപടി നിയമസംഹിത (സി.ആര്‍.പി.സി.) പ്രകാരം ഒരു സിവില്‍ കോടതി കേസിന്‍റെ വിചാരണ നടത്തുമ്പോള്‍ ഉളള എല്ലാ അധികാരവും ഉണ്ടായിരിക്കുന്നതാണ്; പ്രത്യേകിച്ചും താഴെപ്പറയുന്ന കാര്യങ്ങളില്‍.

  • ഏതൊരാളെയും വിളിച്ചുവരുത്താനും അയാളുടെ സാന്നിധ്യം ഉറപ്പാക്കാനും ശപഥത്തിേډല്‍ അയാളെ വിചാരണ ചെയ്യാനും
  • ഏതു രേഖയും കണ്ടെടുക്കാനും ഹാജരാക്കിപ്പിക്കാനും
  • സത്യവാങ്മൂലത്തിലൂടെ തെളിവുകള്‍ ശേഖരിക്കാന്‍
  • ഏതെങ്കിലും കോടതിയില്‍നിന്നോ ഓഫീസില്‍നിന്നോ ഏതു പൊതുരേഖയും അല്ലെങ്കില്‍ അതിന്‍റെ പകര്‍പ്പും ആവശ്യപ്പെടാന്‍
  • സാക്ഷികളെയോ രേഖകളോ പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍
  • 1973-ലെ ക്രിമിനല്‍ നടപടി നിയമസംഹിത (സി.ആര്‍.പി.സി.) വകുപ്പ് 346 പ്രകാരം കേസുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതുപോലെ അവ കേള്‍ക്കാന്‍ അധികാരമുള്ള മജിസ്ട്രേറ്റിന് അയച്ചുകൊടുക്കാന്‍ ആക്റ്റിലെ വകുപ്പ് 15 പ്രകാരം, അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കമ്മീഷന് താഴെപ്പറയുന്ന നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ട്:

 

ഗുരുതരമായ തരത്തില്‍ ബാലാവകാശലംഘനം നടന്നതായോ നിലവിലുളള ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ നടന്നതായോ കമ്മീഷന് വ്യക്തമാകുന്നപക്ഷം, ബന്ധപ്പെട്ട വ്യക്തിക്കോ വ്യക്തികള്‍ക്കോ എതിരെ പ്രോസിക്യൂഷന്‍ നടപടികളോ കമ്മീഷന് യുക്തമെന്നു തോന്നുന്ന മറ്റു നടപടികളോ സ്വീകരിക്കാന്‍ സര്‍ക്കാരിനോടോ അധികൃത രോടോ ശുപാര്‍ശ ചെയ്യുക.

ഉചിതമെന്നുതോന്നുന്ന ഉത്തരവോ/നിര്‍ദ്ദേശങ്ങളോ/റിട്ടുകളോ പുറപ്പെടുവിക്കാനായി ബഹു. സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ കമ്മീഷന്‍ സമീപിക്കുക.

ബാലാവകാശ ലംഘനത്തിനിരയാകുന്ന കുട്ടിക്കോ കുടുംബാംഗങ്ങള്‍ക്കോ ഇടക്കാലാശ്വാസം നല്‍കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാരിനോടോ അധികൃതരോടോ കമ്മീഷന് ശുപാര്‍ശ ചെയ്യാവുന്നതാണ്.